വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു
2,028 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില
വാണിജ്യ പാചകവാതക സിലിണ്ടര്‍
ഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിനുള്ള വില കുറച്ചു . 19 കിലോയുടെ സിലിണ്ടറിന് 91 രൂപ 50 പൈസ ആണ് കുറച്ചത്. 2,028 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 50 രൂപയും വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 350 രൂപയും വർധിപ്പിച്ചിരുന്നു.ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്ക് 2022ൽ നാല് തവണ കൂട്ടിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 25 വർധിപ്പിച്ച് 1,768 രൂപയായി.കഴിഞ്ഞ വർഷം, ഇത്തവണ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡൽഹിയിൽ 2,253 ആയിരുന്നു വില.
19 kg Commercial LPG cylinder prices reduced by Rs 91.50. 19 kg commercial cylinder will cost Rs 2,028 in Delhi. No change in domestic LPG prices: Sources
— ANI (@ANI) April 1, 2023
ഒരു വർഷത്തിനുള്ളിൽ, വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് ദേശീയ തലസ്ഥാനത്ത് മാത്രം 225 രൂപ വില ഇടിഞ്ഞു.ഇന്ത്യയിലെ എൽപിജി വില നിശ്ചയിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്, എല്ലാ മാസവും പുതുക്കി നിശ്ചയിക്കുന്നു. പ്രാദേശിക നികുതികൾ കാരണം ഗാർഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.ഓരോ കുടുംബത്തിനും സബ്‌സിഡി നിരക്കിൽ ഒരു വർഷം 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഇതിനപ്പുറം വിപണി മൂല്യത്തിൽ സിലിണ്ടറുകൾ വാങ്ങാം.
Adjust Story Font
16