ഗോവ തെരഞ്ഞെടുപ്പ്: തൃണമൂലും കോൺഗ്രസുമായി സഖ്യചർച്ചകളിലെന്ന് ശരദ് പവാർ
തൃണമൂലുമായി ഗോവയിൽ സഖ്യചർച്ച നടക്കുന്നെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും കോൺഗ്രസുമായും സഖ്യചർച്ചകളിലാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ.
" തൃണമൂൽ, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾ ചർച്ചകൾ നടത്തുകയാണ്. ഞങ്ങളുടെ സീറ്റുകളുടെ വിശദാംശങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാകും." - പവാർ പറഞ്ഞു. ഫെബ്രുവരി 14 നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
'ഗോവയിൽ ഒരുമിച്ചു നിൽക്കേണ്ടതിനെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഗോവയ്ക്കു മാറ്റം ആവശ്യമാണ്. ബിജെപി സർക്കാർ മാറേണ്ടതുണ്ട്'– പവാർ പറഞ്ഞു.
എന്നാൽ, തൃണമൂലുമായി ഗോവയിൽ സഖ്യചർച്ച നടക്കുന്നെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു." തൃണമൂൽ കോൺഗ്രസുമായി ഒരു സഖ്യചർച്ചയും നടക്കുന്നില്ല. ബി.ജെ.പിയെ എതിർക്കുന്നതിന് പകരം കോൺഗ്രസിനെ കടന്നാക്രമിക്കാനാണ് ഒന്നാം ദിനം മുതൽ തൃണമൂൽ കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്" കോൺഗ്രസ് നേതാവ് ദിനേശ് ആർ ഗുണ്ടു പറഞ്ഞു.
News Summary : In Talks With Congress And Trinamool For Goa Alliance, Says Sharad Pawar
Adjust Story Font
16