ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി യുവതിയുടെ ടീ ഷർട്ട് അഴിപ്പിച്ചുവെന്ന് പരാതി
ക്രിഷാനി ഗാധ്‌വി എന്ന യുവതിയാണ് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ യുവതിയോട് ടി ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടുവെന്ന് പരാതി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്രിഷാനി ഗാധ്‌വി എന്ന യുവതിയാണ് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.
''സുരക്ഷാ പരിശോധനക്കിടെ അവർ എന്നോട് ടി ഷർട്ട് അഴിക്കാൻ പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം അപമാനകരമായ അവസ്ഥയിലൂടെയാണ് അന്ന് കടന്നുപോയത്. ഒരു കാമിസോൾ ധിരിച്ച് ചെക്ക്‌പോയിന്റിൽ നിൽക്കേണ്ടി വന്നതോടെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ മറ്റുള്ള യാത്രക്കാരും അത് ചോദ്യം ചെയ്തു. എന്തിനാണ് ഇത്തരമൊരു നടപടിയെന്ന് അവർ ചോദിച്ചു''.
യുവതിയുടെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി വിമാനത്താവള അധികൃതർ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്താതാണ് സംഭവിച്ചത്. അതിൽ ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ടീമിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നതാണ്.
ദയവായി നിങ്ങൾ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളോട് പങ്കുവെയ്ക്കണമെന്നും അഭ്യർഥിക്കുന്നു. അധികൃതർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ` പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
Adjust Story Font
16