Quantcast

ഗ്യാൻവാപിയുടെ ഭാവിയിൽ ആശങ്ക, പള്ളിക്കൊപ്പം ജീവിതവും അപകടത്തിൽ

ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി നഗ്നമായ നീതി നിഷേധം നടക്കുന്നുവെന്ന് ആക്ഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-05-05 11:33:18.0

Published:

5 May 2024 10:41 AM GMT

Gyanvapi case
X

ഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ ഭാവിയിൽ വലിയ ആശങ്കയുണ്ടെന്ന് മസ്ജിദ് ആക്ഷൻ കമ്മിറ്റി. ഭരണകൂടത്തിന്റെ ഒത്താശയോട് കൂടിയാണ് നഗ്നമായ നീതി നിഷേധം നടക്കുന്നത്. പള്ളിക്കൊപ്പം തങ്ങളുടെ ജീവിതവും അപകടത്തിലാണെന്നും ആക്ഷൻ കമ്മിറ്റി ജോയിന്റ് സെ​ക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു. മീഡിയവൺ ഇലക്ഷൻ എക്സ്പ്രസ്സ് സംഘത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം

ജനുവരി 31ന് രാത്രി ഉണ്ടായ സംഭവങ്ങൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പള്ളിക്ക് താഴെയുള്ള ബേസ്‌മെന്റിൽ നടത്തിയ പൂജയിൽ കമ്മീഷണറാണ് പങ്കെടുത്തത്. മതേതരം എന്ന് പറയുന്ന ജനാധിപത്യ സംവിധാനത്തിൽ ഇതെങ്ങനെ യോജിച്ചതാകും. അവസാനം എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഇപ്രകാരം ഞങ്ങളുടെ നിരവധി മസ്ജിദുകൾ അപകടത്തിലാണ്, ജീവിതവും.

മസ്ജിദിന് താഴെ ഒരു തരത്തിലുള്ള പൂജയും നേരത്തെ ഉണ്ടായിരുന്നില്ല. അവർ തന്നെ അക്കാര്യം പറയുന്നുണ്ട്. അത്ര നല്ല സാഹചര്യങ്ങളല്ല ഇവിടെ ഉള്ളത്. ജൂലായിലാണ് ഇനി കേസ് പരിഗണിക്കുന്നത്. എന്താവുമെന്ന് അറിയില്ലെന്നും ആക്ഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.

TAGS :

Next Story