Quantcast

മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇംഫാലിൽ രണ്ടുവീടുകൾക്ക് തീയിട്ടു

അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    16 Jun 2023 1:35 AM GMT

മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇംഫാലിൽ രണ്ടുവീടുകൾക്ക് തീയിട്ടു
X

ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഇംഫാലിലെ നുചെക്കോൺ പ്രദേശത്ത് രണ്ട് വീടുകൾക്ക് തീയിട്ടു. അക്രമങ്ങൾ തടയാൻ സുരക്ഷാ സേന സ്ഥലത്തെത്തിയപ്പോൾ സ്ത്രീകൾ അടങ്ങുന്ന അക്രമകാരികൾ സേനയുമായി ഏറ്റുമുട്ടി.

സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

അതേസമയം, മണിപ്പൂരിൽ നടക്കുന്നത് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമെന്നും സംസ്ഥാന സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് മണിപ്പൂരിൽ സന്ദർശനം നടത്തിയ ഡീൻ കുര്യാക്കോസ് എംപി. കേന്ദ്ര സേനയും അർദ്ധസൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഒരുമിച്ചു ചേർന്നിട്ടും അക്രമികളെ തടയാൻ കഴിയാത്തത് സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ സംഘമാണ് സംഘർഷ മേഖലകൾ സന്ദർശിച്ചത്.


TAGS :

Next Story