Quantcast

ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷം; 15 പേര്‍ കസ്റ്റഡിയിൽ

ഇന്നലെ ഡൽഹി ജഹാംഗീർപുരിയിൽ നടന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-17 04:15:50.0

Published:

17 April 2022 4:14 AM GMT

ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷം; 15 പേര്‍ കസ്റ്റഡിയിൽ
X

ഡൽഹി: ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷത്തിൽ 15 പേർ കസ്റ്റഡിയിൽ. ഇന്നലെ ഡൽഹി ജഹാംഗീർപുരിയിൽ നടന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിന് നൽകിയ നിർദ്ദേശം.

വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർ പുരി മേഖലയിൽ ഇന്നലെയാണ് ഇരു മതവിഭാഗങ്ങളിലെ ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത്ഡ ൽഹിയുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശ് ജില്ലാ ഭരണകൂടങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.. ഇന്നലെ വൈകീട്ട് ജഹാംഗീർ പുരിയിൽ നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നുണ്ട്. നിരവധി വാഹനങ്ങളും അക്രമസംഭവങ്ങളിൽ തകർന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റതോടെയാണ് കൂടുതൽ പോലീസിനെ അധികൃതർ പ്രദേശത്ത് വിന്യസിച്ചത്.

ജനങ്ങൾ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡൽഹിയിൽ ക്രമസമാധാനനില തകർന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും ആരോപിച്ചു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.

രാമനവമി ദിവസം മാത്രം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ ആണ് വർഗീയ കലാപങ്ങൾ ഉണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ആണ് സമീപ സംസ്ഥാനങ്ങളിലെ സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തുന്നത്.

TAGS :

Next Story