Quantcast

കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്നമെന്ന് യോഗി ആദിത്യനാഥ്

റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസുകാര്‍ ജനപ്രതിനിധികൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് റായ്ബറേലിയിൽ നിന്ന് പാര്‍ട്ടിയെ പിഴുതെറിയും

MediaOne Logo

Web Desk

  • Published:

    1 Jan 2022 2:48 AM GMT

കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്നമെന്ന് യോഗി ആദിത്യനാഥ്
X

കോൺഗ്രസിന്‍റെ കോട്ടയായ റായ്ബറേലിയിൽ പാര്‍ട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്‍റെ പ്രശ്നമാണെന്നും അരാജകത്വത്തിന്‍റെയും അഴിമതിയുടെയും വേരുകളാണ് കോണ്‍ഗ്രസിലുള്ളതെന്നും യോഗി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ 'ജൻ വിശ്വാസ് യാത്ര'യുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസുകാര്‍ ജനപ്രതിനിധികൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് റായ്ബറേലിയിൽ നിന്ന് പാര്‍ട്ടിയെ പിഴുതെറിയും. കോൺഗ്രസ് രാജ്യത്തിന്‍റെ പ്രശ്‌നമാണ്. റായ്ബറേലി ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചിട്ടില്ല. രാജ്യത്തെ തീവ്രവാദത്തിന്‍റെയും അരാജകത്വത്തിന്‍റെയും അഴിമതിയുടെയും വേരുകൾ കോൺഗ്രസ് ആണെന്നും ജാതീയതയും ഭാഷാവിദ്വേഷവും പ്രചരിപ്പിക്കുന്നത് അവരാണെന്നും യോഗി ആരോപിച്ചു.

സമ്മേളനത്തില്‍ എസ്.പിയെയും സമാജ്‍വാദി പാര്‍ട്ടിയെയും .യോഗി വിമര്‍ശിച്ചു. ഈ പാര്‍ട്ടികളും സംസ്ഥാനത്തിന് ദോഷമാണെന്നും യോഗി പറഞ്ഞു. എസ്.പിയുടെ കൊടി വച്ച കാര്‍ കാണുമ്പോള്‍ ഏതോ ഗുണ്ട വാഹനത്തിലുള്ളിലുണ്ടെന്ന് ആളുകള്‍ക്ക് അറിയാം. ഞങ്ങളുടെ സർക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു, മാത്രമല്ല വിശ്വാസത്തെ ബഹുമാനിക്കുന്നു. കോണ്‍ഗ്രസിനും ബി.എസ്.പിക്കും എസ്.പിക്കും ഇതു സാധിക്കുമോ? രാമനെയും കൃഷ്ണനെയും സാങ്കൽപ്പികമെന്ന് വിശേഷിപ്പിച്ചവർക്ക് ക്ഷേത്രം പണിയാൻ കഴിയുമോ?രാമഭക്തർക്ക് നേരെ വെടിയുതിർക്കുന്നവർക്ക് ക്ഷേത്രം പണിയാൻ കഴിയുമോ? എന്നും അദ്ദേഹം ചോദിച്ചു. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം അഴിമതിയുടെ ഗുഹ എന്നാണ് വിശേഷിപ്പിച്ചത്.

TAGS :

Next Story