Quantcast

ഹരിയാനയിൽ ആം ആദ്മി-കോൺഗ്രസ് സഖ്യ ചർച്ചയിൽ തീരുമാനം ഇന്നുണ്ടായേക്കും

ബിജെപിക്ക്‌ പിന്നാലെ കോൺഗ്രസിലും സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധത്തിലാണ്

MediaOne Logo

Web Desk

  • Updated:

    2024-09-09 03:14:54.0

Published:

9 Sep 2024 1:25 AM GMT

Congress-AAP alliance
X

ചണ്ഡീഗഡ്: ഹരിയാനയിൽ ആം ആദ്മി-കോൺഗ്രസ് സഖ്യ ചർച്ചയിൽ തീരുമാനം ഇന്നുണ്ടായേക്കും. 6 സീറ്റുകൾ കോൺഗ്രസ്‌ വിട്ടു നൽകിയെക്കുമെന്ന് സൂചന. അതേസമയം ബിജെപിക്ക്‌ പിന്നാലെ കോൺഗ്രസിലും സീറ്റ് ലഭിക്കാത്ത നേതാക്കൾ പ്രതിഷേധത്തിലാണ്.

വ്യാഴാഴ്ചയാണ് ഹരിയാനയിൽ നാം നിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിനം. അതുകൊണ്ട് തന്നെ ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതുണ്ട് . സീറ്റുകളുടെ കാര്യത്തിലെ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.ജിന്ദ്, കലയാത്, പാനിപ്പത്ത് റൂറൽ, പെഹോവ, ഫരീദാബാദ് തുടങ്ങിയ 6 സീറ്റുകൾ ആം ആദ്മി പാർട്ടിക്ക്‌ വിട്ടു നൽകാൻ കോൺഗ്രസ്‌ തയ്യാറെന്നാണ് സൂചന.എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ 50 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുവാനാണ് ആം ആദ്മി പാർട്ടി തീരുമാനം.

അതേസമയം ബിജെപിക്ക്‌ പിന്നാലെ കോൺഗ്രസിലും സീറ്റ്‌ ലഭിക്കാത്ത നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.സോനെപത്തിലെ ബറോഡ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കപൂർ സിംഗ് നർവാൾ ,ബറോഡയിൽ നിന്നുള്ള ജീത ഹൂഡ,ജജ്ജാറിലെ ബഹാദൂർഗടയിൽ നിന്നുള്ള രാജേഷ് ജൂണ എന്നിവരാണ് രാജി ഭീഷണി മുഴക്കുന്നത്.

TAGS :

Next Story