പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിൽ ക്രീമിലയർ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ്
ദലിത് വിരുദ്ധമായ സമീപനം സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളിൽ ക്രീമിലയർ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസ്. ഇത്തരം ദലിത് വിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്ന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും അഭിപ്രായം വ്യക്തമാക്കിയത്. ദലിത് വിഭാഗങ്ങൾക്കിടയിൽ മേൽത്തട്ട് തരംതിരിവിനെതിരായ സുപ്രിംകോടതി വിധിയാണ് പാർട്ടികൾ ഒറ്റക്കെട്ടായി തള്ളിക്കളയുന്നത്.
പട്ടികജാതി - പട്ടിക വർഗ വിഭാഗത്തിലെ ക്രീമിലെയർ കണ്ടെത്തി സംവരണ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശം നാല് പാർട്ടികൾ ഒറ്റകെട്ടായി തള്ളി. ആദ്യം ബി.എസ്.പിയും പിന്നാലെ സി.പി.എമ്മും സംവരണ വിഭാഗത്തിലെ വേർതിരിവിനോട് വിയോജിച്ചിരുന്നു. ബി.ജെ.പിയിലെ പട്ടികജാതി -പട്ടികവർഗ വിഭാഗം എം.പിമാർ, പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രിയെ സന്ദർശിച്ച് എതിർപ്പ് അറിയിച്ചിരുന്നു.
ദലിത് വിഭാഗത്തിൽ നിന്നുള്ള വോട്ട് ചോർച്ചയാണ് യു.പിയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിയത്. തൊട്ടുപിന്നാലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ്, ദലിത് വിഭാഗത്തിൽ വേർതിരിവ് ഉണ്ടാക്കുന്ന തീരുമാനം നടപ്പിലാക്കില്ലെന്നു വ്യക്തമാക്കിയത്. ക്രീമിലെയർ വിഭാഗത്തെ കണ്ടെത്തി സംവരണ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് സുപ്രിംകോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ച് ആണ് നിർദേശിച്ചത്. ഈ നിർദേശം ദലിത് വിഭാഗങ്ങളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഇതേ നിലപാട് എല്ലാ പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭ്യർഥിച്ചു.
Adjust Story Font
16