Quantcast

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുന്നിൽ; 40 സീറ്റിൽ ലീഡ്, ബിജെപി 25

രണ്ട് ബിജെപി വിമതരും ലീഡ് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-08 08:22:03.0

Published:

8 Dec 2022 7:12 AM GMT

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുന്നിൽ; 40 സീറ്റിൽ ലീഡ്, ബിജെപി 25
X

ഷിംല: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ‍ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. ഹിമാചൽ പ്രദേശിൽ 40 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ ലീഡ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ബിജെപി 26 സീറ്റിലും രണ്ട് സീറ്റിൽ ബിജെപി വിമതൻമാരും ലീഡ് ചെയ്യുന്നുണ്ട്.

പ്രവചനാതീതമായ മുന്നേറ്റമായിരുന്നു ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും കാഴ്ചവെച്ചിരുന്നത്. വോട്ടണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ നിലവില്‍ ബിജെപി 25 സീറ്റിലൊതുങ്ങി.

അതേസമയം വിജയിക്കുന്ന സ്ഥാനാർത്ഥികളെ കൂറ് മാറ്റാനുള്ള ബിജെപി നീക്കം തടയാനാണ് കോൺഗ്രസ് ശ്രമം. ഇതിന്‍റെ ഭാഗമായി വിജയിക്കുന്ന സ്ഥാനാർത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റും. മുതിർന്ന നേതാക്കളായ ഭൂപേഷ് ബഗേലും ഭൂപീന്ദർ ഹൂഡയും എഐസ സി നീരീക്ഷകരായി സംസ്ഥാനത്തുണ്ട്.

ഹിമാചലിൽ അട്ടിമറിവിജയം നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മല്ലികാർജുൻ ഖർഗെയുടെ കീഴിൽ, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിൻറെ പ്രചാരണ പരിപാടികൾ. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.

TAGS :

Next Story