തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കോൺഗ്രസ്
ഡൽഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ്
ന്യൂ ഡൽഹി: ഡൽഹിയിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കോൺഗ്രസ്. 'യുവ ഉഡാൻ യോജന പദ്ധതി'യിൽ ഒരു വർഷത്തേക്കാണ് തുക ലഭിക്കുക. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റാണ് വാഗ്ദാനം പ്രഖ്യാപിച്ചത്. ഡൽഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
ഡൽഹിയിൽ വിദ്യാസമ്പന്നരായ തൊഴിൽരഹിതർ നിരവധിയുണ്ട്. ഇവരെ ലക്ഷ്യ വെച്ചാണ് കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനം. നേരത്തെ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള സമാനമായ ഒരു പ്രഖ്യാപനം കോൺഗ്രസ് നടത്തിയിരുന്നു. ഇതുകൂടാതെ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അടുത്തിടെ ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനങ്ങൾ.
Next Story
Adjust Story Font
16