Quantcast

മണിപ്പൂരിൽ സമാധാനം നിലനിർത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ്

ഏറെ വൈകിയെങ്കിലും കേന്ദ്രസർക്കാരിന്റെ നടപടി സ്വാഗതാർഹമാണ് എന്നാണ് കോൺഗ്രസിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    2 Jun 2023 1:51 AM GMT

Manipur,Congress appreciates Amit Shahs efforts to maintain peace in Manipur,latest national news,മണിപ്പൂരിൽ സമാധാനം നിലനിർത്താനുള്ള  കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ്
X

ഇംഫാല്‍: മണിപ്പൂരിൽ സമാധാനം നിലനിർത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ്. ഏറെ വൈകിയെങ്കിലും കേന്ദ്രസർക്കാരിന്റെ നടപടി സ്വാഗതാർഹമാണ് എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കലാപത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ചീഫ് ജസ്റ്റിസ് ആണെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

കലാപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്ക് ഇന്നുമുതൽ വൈദ്യ സംഘത്തിൻറെ സഹായം ലഭിച്ചു തുടങ്ങും. നിലവിൽ മൂന്ന് മെഡിക്കൽ ടീമുകൾ മാത്രമുള്ള മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അഞ്ച് ടീമുകൾ കൂടി എത്തിയിട്ടുണ്ട്. ഗൈനക്കോളജി, എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനമാണ് മണിപ്പൂരിന് ഏറ്റവും കൂടുതൽ ആവശ്യം. കേന്ദ്രസർക്കാർ വാഗ്ദാന പ്രകാരം ഉള്ള അധിക ഭക്ഷ്യധാന്യവും മണിപ്പൂരിൽ ഇന്നുമുതൽ വിതരണം ആരംഭിക്കും.

TAGS :

Next Story