Quantcast

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് സമാപിക്കും

അടുത്ത ആഴ്ച സ്ഥാനാർഥി പട്ടിക പുറത്തിറക്കും. 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്

MediaOne Logo

Web Desk

  • Published:

    13 Oct 2023 1:31 AM GMT

Congress CEC
X

സോണിയ ഗാന്ധി/മല്ലികാര്‍ജുന്‍ ഖാര്‍ഗെ/രാഹുല്‍ ഗാന്ധി

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് അവസാനിക്കും . അടുത്ത ആഴ്ച സ്ഥാനാർഥി പട്ടിക പുറത്തിറക്കും. 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്.

ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മിസോറം,ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ഇന്നലെ പൂർത്തിയായത്.തെലങ്കാന,മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും.ബി ആർ എസ്‌ ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നും കോൺഗ്രസിൽ ചേർന്ന എം.എൽ.എ, എം.എൽ.സി മാർക്ക് സീറ്റ് കണ്ടെത്തുകയാണ് വലിയ വെല്ലുവിളി.സ്‌ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ച പട്ടിക വീണ്ടും മാറ്റേണ്ടിവരും.

സ്വന്തം അനുയായികൾക്ക് സീറ്റ് വാങ്ങിക്കൊടുക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റും പോരാട്ടം ശക്തമാക്കി. ഇരുവരെയും ഒരുമിച്ചിരുത്തി രാജസ്ഥാൻ പ്രത്യേകം ചർച്ച ചെയ്തു പരിഹരിക്കാമെന്നാണ് രാഹുൽ ഗാന്ധിയുടെ കണക്ക് കൂട്ടൽ. ഇതിനിടയിൽ,സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു മെറ്റ ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി പുതിയ നീക്കം തുടങ്ങി. വാട്സ്ആപ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃ കമ്പനി ആയ മെറ്റക്കെതിരെ ഇന്ത്യ മുന്നണിക്ക് വേണ്ടി എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കത്തയച്ചു.

TAGS :

Next Story