അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവഗണിക്കാൻ കോൺഗ്രസ് തീരുമാനം
കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ മകനെ ബി.ജെ.പി പാളയത്തിൽ എത്തിച്ചത് കർണാടക ഉപതെരഞ്ഞെടുപ്പിൽ അടക്കം പ്രചാരണ വിഷയമാക്കാനാണ് സംഘപരിവാർ തീരുമാനം.
Anil Antony
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം. ആന്റണിയുടെ മകൻ എന്നതിനപ്പുറം കോൺഗ്രസ് രാഷ്ട്രീയത്തിൽ അനിലിന് യാതൊരു സ്വാധീനവും ഇല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ മകൻ ബി.ജെ.പിയിലേക്ക് പോയത് കർണാടക ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സംഘപരിവാർ പ്രചാരണായുധമാക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു .
കേരളത്തിലെ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിനും, യുവജന സംഘടനയായ യൂത്ത് കോൺഗ്രസിനും, കെ.പി.സി.സിക്കും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഗുണങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആളല്ല അനിൽ ആന്റണി എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മുതിർന്ന നേതാവിന്റെ മകൻ എന്നതിനപ്പുറം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടൽ നടത്താത്ത അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ അവഗണിക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിന്റെ സൂചനയാണ് കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകളിലും ഉണ്ടായിരുന്നത്
അതേസമയം അനിൽ ആന്റണിയുടെ പാർട്ടി പ്രവേശം വലിയ പ്രചാരണായുധമാക്കാനാണ് സംഘ്പരിവാർ നീക്കം. രാജ്യത്ത് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ മകനെ ബി.ജെ.പി പാളയത്തിൽ എത്തിച്ചത് കർണാടക ഉപതെരഞ്ഞെടുപ്പിൽ അടക്കം പ്രചാരണ വിഷയമാക്കാനാണ് സംഘപരിവാർ തീരുമാനം. കേരളത്തെ യു.ഡി.എഫ് - എൽ.ഡി.എഫ് മുന്നണികൾ ചേർന്ന് കൊള്ളയടിക്കുകയാണെന്നും ഇത് കാണുന്ന ഏതൊരാൾക്കും അനിൽ ആന്റണിയെപ്പോലെയെ ചിന്തിക്കാൻ കഴിയൂ എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
Adjust Story Font
16