Quantcast

കോൺഗ്രസാണ് സമാധാനത്തിന്റെ ശത്രു, തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുന്നു: മോദി

കർണാടകയിൽ ബി.ജെ.പി തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    3 May 2023 9:27 AM GMT

Congress Enemy Of Peace In Karnataka says modi
X

ബംഗളൂരു: കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണെന്ന് മോദി ആരോപിച്ചു.

''കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. കോൺഗ്രസ് പ്രീണനത്തിന്റെ ഭാഗമായി തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണ്''- ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നവരാണ് കർണാടകയുടെ ഭാവി തീരുമാനിക്കുന്നത്. വോട്ട് ചെയ്യാൻ പോകുന്ന യുവതലമുറ ചിന്തിക്കണം. നിങ്ങൾക്ക് മികച്ച കരിയർ നൽകാൻ, നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി നൽകാനൊന്നും കോൺഗ്രസിന് കഴിയില്ല. ബി.ജെ.പി കർണാടകയെ നമ്പർ വൺ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.

മെയ് 10-നാണ് കർണാടകയിൽ വോട്ടെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.

TAGS :

Next Story