ലോക്‌സഭാ തെരഞ്ഞെടുപ്പ്: സഖ്യനീക്കങ്ങൾക്കായി കോൺഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു
ഇൻഡ്യ മുന്നണി യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കോൺഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചത്.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യനീക്കങ്ങൾക്കായി കോൺഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു. മുകുൾ വാസ്‌നിക് ആണ് സമിതി കൺവീനർ. അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗെൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങൾ.
ഇൻഡ്യ മുന്നണി യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കോൺഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ഈ സമിതിയാണ് സഖ്യചർച്ചകൾക്ക് നേതൃത്വം നൽകുക. ഇൻഡ്യ മുന്നണി യോഗത്തിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മമതാ ബാനർജി, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, അരവിന്ദ് കെജ്‌രിവാൾ, എം.കെ പ്രേമചന്ദ്രൻ, അഖിലേഷ് യാദവ്, ഡി. രാജ, ശരദ് പവാർ, ഉദ്ധവ് താക്കറെ, മെഹ്ബൂബ മുഫ്തി, എം.കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ യോഗത്തിലുണ്ട്.
In the run-up to the General Elections-2024, Hon'ble Congress President has constituted an National Alliance Committee, as follows, with immediate effect: pic.twitter.com/0iNUZ3W2g0
— INC Sandesh (@INCSandesh) December 19, 2023
Adjust Story Font
16