ഛത്തീസ്ഗഡിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്; ജാതി സെൻസസ് മുഖ്യ വാഗ്ദാനം
സ്ഥാനാർഥിനിർണയം പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സാധിച്ചത് കോൺഗ്രസിന്റെ ആത്മവിശ്വാസം നൽകുന്നതാണ്.
റായ്പൂർ: ഛത്തീസ്ഗഡിൽ പ്രചാരണം ശക്തമാക്കി കോൺഗ്രസ്. അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് ഛത്തീസ്ഗഡിൽ നടക്കുന്നത്. സ്ഥാനാർഥിനിർണയം പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സാധിച്ചത് കോൺഗ്രസിന്റെ ആത്മവിശ്വാസം നൽകുന്നതാണ്. അധികാരത്തിൽ തിരിച്ചെത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കും എന്നത് തന്നെയാണ് കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനം.
കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതും തൊഴിലില്ലാ പെൻഷൻ വിതരണം ചെയ്യുന്നതുമെല്ലാം വോട്ടായി മാറും എന്നാണ് കോൺഗ്രസ് പ്രതിക്ഷ. 2018ന് ശേഷം നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും 2021 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ കഴിഞ്ഞതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം. അതിന് പകരം വെക്കാൻ മറ്റൊരു നേതാവില്ലെന്നത് ബി.ജെ.പിയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു.
Adjust Story Font
16