'ദിശാബോധമില്ലാതെ മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്'; ഗൗരവ് വല്ലഭ് ബി.ജെ.പിയിലേക്ക്
ബിഹാര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ശര്‍മ്മയും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ ഗൗരവ് വല്ലഭ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും.
ഗൗരവ് ഇന്ന് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു. സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ തനിക്ക് ഉയര്‍ത്താന്‍ കഴിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഗൗരവ് പറഞ്ഞു.
'ദിശാബോധമില്ലാതെ മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിച്ചവരെ അധിക്ഷേപിക്കാനോ എനിക്ക് കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ്' ഗൗരവ് തന്റെ രാജിക്കത്തില്‍ വ്യക്തമാക്കി.
'പാര്‍ട്ടി നേതാക്കള്‍ സനാതനത്തിനെതിരെ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൗനം എന്നെ സ്വസ്ഥനാക്കുകയാണ്. രാമക്ഷേത്ര വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിലും ഞാന്‍ അസ്വസ്ഥനാണ്' അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.
2023 ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദയ്പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. 2019ല്‍ ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ ഈസ്റ്റില്‍ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച ഗൗരവ് വല്ലഭ് 18,000-ത്തിലധികം വോട്ടുകള്‍ നേടി അന്നത്തെ മുഖ്യമന്ത്രി രഘുബര്‍ ദാസിനും സരയു റോയിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി.
ബിഹാര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ശര്‍മ്മയും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Adjust Story Font
16