രാഹുൽ ഗാന്ധി മണിപ്പൂർ രാജ്ഭവനിൽ
ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് മൊയ്‌റാംഗിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി മെയ്‌തേയ് വിഭാഗത്തിന്റെ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു
രാഹുല്‍ ഗാന്ധി മണിപ്പൂരില്‍
ഇംഫാല്‍: മണിപ്പൂര്‍ ഗവർണര്‍ അനുസൂയ യുകെയ് മായുള്ള കൂടിക്കാഴ്ചയ്ക്കായി രാഹുൽ ഗാന്ധി രാജ്ഭവനിൽ എത്തി.ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്.അതേസമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബീരേന്‍സിങ് രാജി വെച്ചേക്കുമെന്നാണ് സൂചന. സിങ് 2.30 ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും.
Love.
— K C Venugopal (@kcvenugopalmp) June 30, 2023
Peace.
Harmony.
Healing.
Hope.
Rahul Gandhi. pic.twitter.com/AujIW50B7S
ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് മൊയ്‌റാംഗിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി മെയ്‌തേയ് വിഭാഗത്തിന്റെ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. മൊയ് റാങ് പ്രദേശം സന്ദർശിക്കാത്ത മടങ്ങണമെന്ന പൊലീസിന്റെ ആവശ്യം രാഹുൽ ഗാന്ധി ഇന്നലെ നിരസിച്ചിരുന്നു . റോഡ് മാർഗം യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നതോടെ ഹെലികോപ്ടറിലാനു ക്യാമ്പിലെത്തിയത്. കെഞ്ചേങ് ബാം ,മൊയ്‌റാങ് കോളേജ് എന്നിവിടങ്ങളിലെ ക്യാമ്പ് ആണ് സന്ദർശിച്ചത് . മൊയ്‌റങ്ങിൽ രാഹുലിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയിരുന്നത്. ഉച്ചയ്ക്ക് ശേഷം 10 സംഘടനാ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.
രാഹുലിന് മണിപ്പൂരിൽ ലഭിക്കുന്ന വ്യാപക ജനപ്രീതിയിൽ ബി.ജെ.പി ഏറെ അസ്വസ്ഥരാണ്.രാഹുലിന്‍റെ സന്ദർശനം മാധ്യമ ശ്രദ്ധ നേടാനെന്ന വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ രംഗത്തെത്തി.
#WATCH | Congress leader Rahul Gandhi arrives at a relief camp in Moirang, Manipur to meet the affected people who are staying here. pic.twitter.com/YNfTZmbgMu
— ANI (@ANI) June 30, 2023
Adjust Story Font
16