കർണാടക: കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ്; മരത്തിന് മുകളിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തി
പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റായിയുടെ സഹോദരന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മരത്തിന് മുകളിൽ ഒളിപ്പിച്ച ഒരു കോടി രൂപ കണ്ടെത്തി. കോൺഗ്രസ് നേതാവായ അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അശോക് കുമാർ റായ്.
പെട്ടിയിലാക്കി വീടിന് പുറത്തുള്ള മരത്തിന്റെ ഇലകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം കണ്ടെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#mysore - Income tax department seized one crore rupees which hidden in Mango box on a tree.#IT sleuth raided the house of Subramania Rai in Mysore , he is brother of Puttur congress candidate Ashok Kumar Rai. IT officials continue their search and investigation.#ITRaid pic.twitter.com/iRA9cAfoRa
— Aatm Tripathi 🇮🇳 (@AatmTripathi) May 3, 2023
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസും ആദായ നികുതി വകുപ്പും സംസ്ഥാനത്ത് നിരവധി റെയ്ഡുകളാണ് നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ 110 കോടിയിലധികം രൂപ പിടിച്ചെടുത്തതായാണ് വിവരം. 2346 കേസുകൾ രജിസ്റ്റർ ചെയ്തതായി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.
Adjust Story Font
16