Quantcast

അശോക് ഗെഹലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കുന്നത് പുനഃപരിശോധിച്ചേക്കും

രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം ചേരുന്നത് നീട്ടണമെന്ന് ഗെഹലോട്ട് പക്ഷം ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം യോഗം ചേർന്നാൽ മതിയെന്നാണ് ഇവരുടെ നിലപാട്.

MediaOne Logo

Web Desk

  • Published:

    26 Sep 2022 3:24 AM GMT

അശോക് ഗെഹലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കുന്നത് പുനഃപരിശോധിച്ചേക്കും
X

ന്യൂഡൽഹി: അശോക് ഗെഹലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് പുനഃപരിശോധിച്ചേക്കും. ഗെഹലോട്ടിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെഹലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമർശനം.

അതിനിടെ രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം ചേരുന്നത് നീട്ടണമെന്ന് ഗെഹലോട്ട് പക്ഷം ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം യോഗം ചേർന്നാൽ മതിയെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചു.

ഇന്നലെ രാത്രി നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ സച്ചിൻ പൈലറ്റിനെ ഒരു കാരണവശാലും മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗെഹലോട്ട് പക്ഷം. ഗെഹലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിശ്വസ്തരിൽ ഒരാളെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

TAGS :

Next Story