Quantcast

ഇന്ത്യൻ മണ്ണിൽ ചൈന അതിക്രമമെന്ന് ഖാർഗെ; രാജ്യസഭയിൽ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-19 08:01:27.0

Published:

19 Dec 2022 6:54 AM GMT

ഇന്ത്യൻ മണ്ണിൽ ചൈന അതിക്രമമെന്ന് ഖാർഗെ; രാജ്യസഭയിൽ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
X

ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചൊല്ലി പാർലമെന്റിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം.സഭാ നടപടികൾ നിർത്തിവെച്ച് വിഷയത്തിൽ ചർച്ച വേണമെന്നപ്രതിപക്ഷ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളി. ഇതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി .

ഇന്ത്യൻ മണ്ണിൽ ചൈന അതിക്രമം നടത്തുകയാണെന്നും വിഷയം ചർച്ച ചെയ്യണമെന്നും മല്ലികാർജുൻ ഖാർഗെയാണ് ആവശ്യപ്പെട്ടത്. വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രമോദ് തിവാരി, ജെബി മേത്തർ അടക്കമുള്ള എം.പിമാർ രാജ്യസഭയിലും മനീഷ് തിവാരി, കെ സുധാകരൻ അടക്കമുള്ളവരാണ് ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

വിഷയം പരിഗണിക്കാൻ കഴിയില്ലെന്ന് സഭ അധ്യക്ഷന്മാർ നിലപാട് സ്വീകരിച്ചു. അതിർത്തിയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസിന്റെ കാലത്താണ് ചൈന ഇന്ത്യൻ മണ്ണ് കയ്യേറിയതെന്ന് പീയുഷ് ഗോയൽ രാജ്യസഭയിൽ വ്യക്തമാക്കി. ചർച്ച നിഷേധിച്ചതോടെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ചു.

ഈ മാസം 9നാണ് അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തെത്തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനമുണ്ടായത്.


TAGS :

Next Story