Quantcast

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇനി മദ്യം ആവാം; പ്ലീനറി സമ്മേളനത്തില്‍ അംഗീകാരം

മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-02-26 05:31:12.0

Published:

26 Feb 2023 5:21 AM GMT

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇനി മദ്യം ആവാം; പ്ലീനറി സമ്മേളനത്തില്‍ അംഗീകാരം
X

റായ്പൂര്‍: മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നേരിയ ഇളവ് നല്‍കി കോണ്‍ഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിനാണ് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയത്. എന്നാല്‍ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് തുടരുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ഓരോ അംഗവും പാര്‍ട്ടിയുടെ എട്ട് നിബന്ധനകൾ പാലിക്കണമെന്നും അംഗത്വ ഫോമിൽ ഒപ്പിട്ട പ്രഖ്യാപനം നടത്തണമെന്നും കോണ്‍ഗ്രസ് ഭരണഘടന പറയുന്നു. ഇതിലെ എട്ട് നിബന്ധനകളില്‍ ഒന്നാണ് ലഹരിയില്‍ നിന്നുള്ള വര്‍ജനം.

'അവന്‍/അവള്‍ മദ്യപാനങ്ങളും ലഹരി പദാർത്ഥങ്ങളും ഒഴിവാക്കുന്നു', എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്തി. പുതിയ ഭേദഗതി പ്രകാരം, 'അവൻ/അവൾ സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുന്നു', എന്നാക്കി മാറ്റി. നേരത്തെ എഴുതിച്ചേര്‍ത്ത മദ്യത്തിന് ഇതിലൂടെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി.

അതെ സമയം പുതിയ തീരുമാനത്തിലൂടെ കോണ്‍ഗ്രസ് തങ്ങളുടെ വ്യവസ്ഥകള്‍ കുറച്ചുകൂടി കടുപ്പമേറിയതാക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തില്‍ ഇപ്പോള്‍ പല തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമാണെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചറിഞ്ഞതായും അതിനാല്‍ വ്യവസ്ഥകള്‍ വിപുലീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈക്കോട്രോപിക് പദാർത്ഥങ്ങളും നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും പുതിയ വ്യവസ്ഥയിലൂടെ നിരോധിച്ചതായും സുര്‍ജേവാല വ്യക്തമാക്കി.

ക്രൂരമായ കുറ്റകൃത്യമോ ധാർമ്മിക തകർച്ചയെ ബാധിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയോ അംഗങ്ങളാകുന്നതിൽ നിന്ന് തടയുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താനും പാർട്ടി നിർദ്ദേശമുണ്ട്.

TAGS :

Next Story