'മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചു'; കോണ്‍ഗ്രസ് എം.എല്‍.എ കമലേഷ് ഷാ ബി.ജെ.പിയിലേക്ക്
കമലേഷ് ഷാ തന്റെ ഭാര്യ ഹരായി നഗര്‍ പാലിക ചെയര്‍പേഴ്‌സണ്‍ മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസര്‍ നേതം എന്നിവര്‍ക്കൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമര്‍വാര എം.എല്‍.എയായ കമലേഷ് ഷാ ബി.ജെ.പിയില്‍ ചേര്‍ന്നു. അമര്‍വാരയില്‍ നിന്ന് മൂന്ന് തവണ കമലേഷ് എം.എല്‍.എ ആയിട്ടുണ്ട്.
പാര്‍ട്ടി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ്, മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ എന്നിവര്‍ കമലേഷ് ഷായെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കമലേഷ് ഷാ ബി.ജെ.പിയില്‍ ചേര്‍ന്നത്.
കമലേഷ് ഷാ തന്റെ ഭാര്യ ഹരായി നഗര്‍ പാലിക ചെയര്‍പേഴ്‌സണ്‍ മാധ്വി ഷാ, സഹോദരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കേസര്‍ നേതം എന്നിവര്‍ക്കൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചതിനാലാണ് കമലേഷ് ഷായും കുടുംബാംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മഹേന്ദ്ര സിംഗ്, ജോയിന്റ് ഇന്‍ചാര്‍ജ് സതീഷ് ഉപാധ്യായ, മന്ത്രി കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2013, 2018, 2023 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അമര്‍വാരയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഷാ വിജയിച്ചത്. ചിന്ദ്വാരയില്‍ ഏപ്രില്‍ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.
Adjust Story Font
16