'ട്രാക്ക് റെക്കോർഡ് നശിപ്പിച്ചത് കോൺഗ്രസ്, ഇനി അവർക്കൊപ്പമില്ല'; കൂപ്പുകൈകളോടെ പ്രശാന്ത് കിഷോർ
'കോൺഗ്രസിന് സ്വയം മെച്ചപ്പെടാൻ കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്'
ഡൽഹി: ഇനിയൊരിക്കലും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് രാഷ്ട്രീയ നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ ട്രാക്ക് നശിപ്പിച്ചത് കോൺഗ്രസാണ്. അതുകൊണ്ട് താൻ ഇനിയൊരിക്കലും ആ പാർട്ടിക്കൊപ്പം പോകില്ലെന്ന് അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.
അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ രഘുവംശ് പ്രസാദ് സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വൈശൈലിയിൽ നടന്ന ജൻ സുരാജ് യാത്രയിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ.
'2015-ൽ ഞങ്ങൾ ബീഹാറിൽ വിജയിച്ചു. 2017 ൽ പഞ്ചാബിലും ജയിച്ചു. 2019 ൽ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാപ്രദേശിൽ വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലും ഞങ്ങൾ വിജയിച്ചു. 11 വർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിൽ മാത്രമാണ് തോറ്റത്. 2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്'. അതുകൊണ്ടാണ് ഞാൻ ഒരിക്കലും കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചതെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
'മെച്ചമുണ്ടാകാത്ത പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയോട് എനിക്ക് ബഹുമാനമുണ്ട്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിന് സ്വയം മെച്ചപ്പെടാൻ കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അവർക്കൊപ്പം പോയാൽ ഞാനും മുങ്ങിപ്പോകും അദ്ദേഹം ബീഹാറിൽ പറഞ്ഞു.
Adjust Story Font
16