Quantcast

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കെതിരായ ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്

യുപിഎ ഭരണകാലത്ത് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ മാധ്യമപ്രവർത്തകനായ നുസ്‌റത്ത് മിർസ ഇന്ത്യയിൽനിന്നുള്ള രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്ന് അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    14 July 2022 5:19 AM GMT

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കെതിരായ ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്
X

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കെതിരെ കേന്ദ്രസർക്കാർ പിന്തുണയോടെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങൾ അൻസാരി നിഷേധിച്ചിട്ടും ഭരണകക്ഷിയായ ബിജെപി അദ്ദേഹത്തിനെതിരെ വേട്ടയാടൽ തുടരുകയാണെന്നും ഇത് അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

''പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും പൊതു സംവാദത്തെ അപകീർത്തിപ്പെടുത്തുകയും അവരുടെ പേറ്റന്റ് ബ്രാൻഡ് നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഇത് മനസ്സിന്റെ അസുഖത്തെയും, ഏതെങ്കിലും തരത്തിലുള്ള സത്യസന്ധതയില്ലായ്മയേയും പ്രതിഫലിപ്പിക്കുന്നതാണ്''- ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

യുപിഎ ഭരണകാലത്ത് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ മാധ്യമപ്രവർത്തകനായ നുസ്‌റത്ത് മിർസ ഇന്ത്യയിൽനിന്നുള്ള രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്ന് അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ കോൺഗ്രസും ഹാമിദ് അൻസാരിയും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു.

ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഹാമിദ് അൻസാരി പ്രതികരിച്ചത്. വ്യജവിവരങ്ങളുടെ ആവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ''ഇറാനിൽ അംബാസഡർ ആയിരിക്കെ ദേശതാൽപര്യം പണയംവെച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സർക്കാറിന്റെ ഉപദേശം പരിഗണിച്ചാണ് ഉപരാഷ്ട്രപതി വിദേശ പ്രതിനിധികളെ ക്ഷണിക്കുന്നതെന്നും ഇത് നടപ്പാക്കുന്നത് വിദേശകാര്യ മന്ത്രാലയം വഴിയാണെന്നും എല്ലാവർക്കും അറിയാം. 2010ൽ ഭീകരത സംബന്ധിച്ച സമ്മേളനം ഞാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സംഘാടകരാണ് പരിപാടികളിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത്. ഇതിൽ പറയുന്ന വ്യക്തിയെ ഞാൻ ക്ഷണിച്ചിട്ടില്ല, കണ്ടിട്ടുമില്ല'' - അൻസാരി വ്യക്തമാക്കി.

വിഷയത്തിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മൗനം പാലിക്കുന്നത് അവർ ഈ പാപം ഏൽക്കുന്നതിന്റെ സൂചനയാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം രമേശ് ഹാമിദ് അൻസാരിയെ പിന്തുണച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

TAGS :

Next Story