കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; നല്ല പ്രതീക്ഷയെന്ന് ശശി തരൂർ
തരൂർ മത്സരത്തിൽനിന്ന് പിൻമാറണമായിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്ന് ശശി തരൂർ പറഞ്ഞു. 10 സംസ്ഥാനത്ത് പ്രചാരണം നടത്തി. 16 ദിവസം കൊണ്ട് എല്ലാവരിലേക്കും സന്ദേശമെത്തിക്കാനായില്ല. ഫോണിൽ പലരും വിളിക്കുന്നുണ്ട്. ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ ദിനമാണ്. പിന്തുണ നൽകുന്നവരുണ്ട്. തമ്പാനൂർ രവിയാണ് ആദ്യ വോട്ടർ. അദ്ദേഹം പരസ്യ പിന്തുണ നൽകിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു.
തരൂർ അനിവാര്യനാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. പാർട്ടിക്ക് അനിവാര്യനായ നേതാവാണ് തരൂർ. ശശി തരൂരിന് സീനിയോറിറ്റിയില്ലെന്ന കെ.സുധാകരന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ സീനിയോറിറ്റിയെ കുറിച്ച് പറയേണ്ട, പറഞ്ഞാൽ കൂടുതൽ പറയേണ്ടിവരും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തരൂർ മത്സരത്തിൽനിന്ന് പിൻമാറണമായിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വോട്ടില്ലാത്ത ആളുകൾ പലതും പറയും. വോട്ടില്ലാത്തവരുടെ പിന്തുണകൊണ്ട് ജയിക്കാനാവില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. ജനാധിപത്യമെന്നാൽ ചോയ്‌സ് വേണമെന്നായിരുന്നു ഇതിനോട് തരൂരിന്റെ പ്രതികരണം.
Adjust Story Font
16