Quantcast

സമവായത്തിലൂടെ അശോക് ഗെഹ്‌ലോട്ടിനെ അധ്യക്ഷനാക്കാന്‍ നീക്കം; പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്

ജി 23 ൽ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാനാണ് സാധ്യത

MediaOne Logo

Web Desk

  • Published:

    31 Aug 2022 1:17 AM GMT

സമവായത്തിലൂടെ അശോക് ഗെഹ്‌ലോട്ടിനെ അധ്യക്ഷനാക്കാന്‍ നീക്കം; പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ്
X

ഡൽഹി: എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാഹുൽഗാന്ധി പിൻമാറിയതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ വരട്ടെ എന്നും രാഹുൽ നിലപാട് സ്വീകരിച്ചു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് അർക്കും മത്സരിക്കാം എന്നും നേതൃത്വം വ്യക്തമാക്കി.

തിരുത്തൽവാദി നേതാക്കൾ മത്സരത്തിനിറങ്ങുമെന്ന സൂചന വന്നതോടെ ഹൈക്കമാൻഡിനും ആശങ്കയുണ്ട്.എന്നാൽ സമവായത്തിലൂടെ അശോക് ഗെഹ്‌ലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കം. ജി 23 നേതാക്കളുമായുള്ള ഗെഹ്‌ലോട്ടിന്റെ അടുപ്പം പ്രയോജനപ്പെടുത്താമെന്നും ഹൈക്കമാൻഡ് കണക്ക് കൂട്ടി. ഗുലാം നബി ആസാദ് പാർട്ടി വിട്ടതും തൊട്ടുപിന്നാലെ ജി 23 നേതാക്കൾ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

ജി 23 ൽ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാനാണ് സാധ്യത. മൂന്നാഴ്ചയ്ക്ക് ശേഷം കാണാം എന്നാണ് തരൂർ വ്യക്തമാക്കുന്നത്. അതേസമയം, ജി23 നേതാക്കളായ ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ, പൃഥ്വിരാജ് ചവാൻ, എന്നിവർ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി. ഇതും നേതൃത്വത്തെ ആശങ്കയിലാക്കുന്നു. അടുത്ത മാസം 24 മുതൽ 30 വരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നോമിനേഷൻ നൽകാനുള്ള തിയതി.

TAGS :

Next Story