Quantcast

ഹിമാചലിൽ ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; ബി.ജെ.പിക്ക് ലീഡ് 26 സീറ്റിൽ

ഗവർണർക്ക് ഉടൻ രാജി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-08 10:32:36.0

Published:

8 Dec 2022 10:24 AM GMT

ഹിമാചലിൽ ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്; ബി.ജെ.പിക്ക് ലീഡ് 26 സീറ്റിൽ
X

ഷിംല: ഹിമാചൽ പ്രദേശിൽ ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്. 39 സീറ്റിൽ കോൺഗ്രസിനാണ് ലീഡ്. ബി.ജെപിക്ക് 26 സീറ്റിൽ മാത്രമേ ലീഡ് നിലനിർത്താനായിട്ടുള്ളൂ. ഗവർണർക്ക് ഉടൻ രാജി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ അറിയിച്ചു. ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ജയറാം താക്കൂർ ബി.ജെ.പിയുടെ പരാജയം സമ്മതിച്ചു.

അതേസമയം വിജയിച് എം.എൽ.എമാരെ കോൺഗ്രസ് ചണ്ഡീഗഡിലേക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്. ഹിമാചലിൽ കോൺഗ്രസിന്റെ ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആകെയുള്ള 68 നിയമസഭാ സീറ്റുകളിൽ പകുതിയിലധികവും കോൺഗ്രസ് മുന്നേറ്റമാണ്. സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. സർക്കാർ രൂപീകരണത്തിൽ സ്വതന്ത്രർ നിർണായക പങ്ക് വഹിച്ചേക്കും. കോൺഗ്രസ് നേതാക്കളായ ഭൂപീന്ദർ ബാഗേൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവർ ഹിമാചലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ആദ്യ ഫലപ്രഖ്യാപനത്തിൽ മാണ്ഡിയിലെ സെറാജ് മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ 37,007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. താക്കൂർ 33,256 വോട്ടുകൾ (76.97%) നേടിയപ്പോൾ എതിരാളിയായ കോൺഗ്രസിന്റെ ചേത് റാം 8,956 വോട്ടുകൾ (20.73%) നേടി. സുന്ദർനഗറിൽ ബിജെപിയുടെ രാകേഷ് കുമാർ 8,125 വോട്ടുകൾക്ക് കോൺഗ്രസിന്റെ സോഹൻ ലാലിനെ പരാജയപ്പെടുത്തി. ഷിംല ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ അഞ്ചിലും കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്. സർക്കാർ ജീവനക്കാരുടെ പിന്തുണയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും കോൺഗ്രസിന് ഗുണം ചെയ്തു.


TAGS :

Next Story