Quantcast

'മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ'; കോൺഗ്രസ് പ്രകടന പത്രിക

'പി.എഫ്.ഐ നിരോധനം തുടരും, ബജ്‌റംഗദളിനെ നിരോധിക്കും'

MediaOne Logo

Web Desk

  • Updated:

    2023-05-02 05:50:17.0

Published:

2 May 2023 5:33 AM GMT

Karnataka elections
X

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയുടെ സഹായം, സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര, എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മറ്റ് പ്രധാന വാഗ്ദാനങ്ങള്‍-

*നാളികേര കർഷകർക്ക് താങ്ങുവില ഉറപ്പാക്കും

*ക്ഷീര കർഷകർക്കുള്ള സബ്‌സിഡി ലിറ്ററിന് ഏഴ് രൂപയാക്കും

*തൊഴിൽ രഹിത വേതനം

*പി എഫ് ഐ നിരോധനം തുടരും, ബജ്‌റംഗദളിനെ നിരോധിക്കും,

*പെൻഷൻ സ്‌കീം പുനസ്ഥാപിക്കും

*തസ്തികളിലെ ഒഴിവുകൾ നികത്തും

*പഞ്ചായത്തുകളിൽ അതി വേഗ ഇന്റർനെറ്റ്

*കർഷകർക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ

*വന്യജീവി ശല്യം ചെറുക്കാൻ ശാസ്ത്രീയ രീതികൾക്കായി 200 കോടി രൂപ

*ക്ഷീരകാന്തി പദ്ധതിയിലൂടെ സംസ്ഥാനത്തെ പാലുൽത്പാതനം ഒന്നര ലക്ഷം ലിറ്ററായി വർധിപ്പിക്കും

*15 വർഷം പൂർത്തിയാക്കിയ ആരോഗ്യ വകുപ്പിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തും

*പൊലീസിൽ മൂന്നിലൊന്ന് വനിതാ നിയമനം,ഒരു ശതമാനം ട്രാൻസ്‌ജെന്റർ

*സൈബൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കാൻ 200 കോടി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് എന്നിവർ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.മെയ് 10 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 13 നും നടക്കും.

TAGS :

Next Story