വിഭജനത്തിനു കാരണം കോൺഗ്രസ്, മുസ്‌ലിംകളെ പ്രതി ചേർക്കേണ്ട: ഉവൈസി
മുഹമ്മദലി ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ വിഭജനം ഉണ്ടാവുമായിരുന്നില്ല എന്ന സുഹേൽദേവ് ഭാരതീയ സമാജ പാർട്ടി നേതാവ് ഒ.പി രാജ്ഭറിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് ഉവൈസിയുടെ പരാമർശം.
ഇന്ത്യാവിഭജനത്തിന് കാരണം കോൺഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. മൊറാദാബാദിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പരാമർശം.
''ആർഎസ്എസ്, ബിജെപി, എസ്പി നേതാക്കളെ ഞാൻ വെല്ലുവിളിക്കുന്നു. നിങ്ങൾ ചരിത്രം പഠിക്കണം, ഇന്ത്യാവിഭജനത്തിന് കാരണം മുസ്‌ലിംകളല്ല, ജിന്നയാണ്. സ്വാധീനശക്തിയുള്ള നവാബുമാർക്കും ഉന്നത പദവിയിലുള്ളവർക്കും മാത്രമാണ് അന്ന് വോട്ടവകാശമുണ്ടായിരുന്നത്. കോൺഗ്രസിന്റെ അന്നത്തെ നേതാക്കളാണ് വിഭജനത്തിന് ഉത്തരവാദികൾ''-ഉവൈസി പറഞ്ഞു.
മുഹമ്മദലി ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ വിഭജനം ഉണ്ടാവുമായിരുന്നില്ല എന്ന സുഹേൽദേവ് ഭാരതീയ സമാജ പാർട്ടി നേതാവ് ഒ.പി രാജ്ഭറിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് ഉവൈസിയുടെ പരാമർശം.
അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമാജ് വാദി പാർട്ടിയും രാജ്ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയും സഖ്യമുണ്ടാക്കിയിരുന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദലി ജിന്നയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരെപ്പോലെ ജിന്നയും സ്വാതന്ത്ര്യസമര സേനാനിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Adjust Story Font
16