Quantcast

കെ.സി വേണുഗോപാലിന്‍റെതടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ പൂട്ടിയത്.

MediaOne Logo

Web Desk

  • Updated:

    2021-08-12 05:20:19.0

Published:

12 Aug 2021 4:52 AM GMT

കെ.സി വേണുഗോപാലിന്‍റെതടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ  ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി
X

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി പൂട്ടി. കെ. സി. വേണുഗോപാല്‍ , രൺദീപ് സിങ് സുർജെവാല , സുഷ്മിത ദേവ്, മാണിക്യം ടാഗോർ, അജയ് മാക്കൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ലോക്ക് ചെയ്തെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് കോണ്‍ഗ്രസ് പങ്കുവച്ചു. നിശ്ശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ''മോദിജി, നിങ്ങൾ എത്രമാത്രം ഭയപ്പെടുന്നു? സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അപ്പോൾ ഞങ്ങൾ വിജയിച്ചു, ഞങ്ങൾ ഇനിയും വിജയിക്കും'' കോണ്‍ഗ്രസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിനെ തുടർന്നാണ് രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച രാത്രിയോടെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ആരോപണം ട്വിറ്റര്‍ നിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ട്വിറ്റര്‍ ഇന്ത്യ പ്രതികരിച്ചത്. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

TAGS :

Next Story