Quantcast

എൻടിഎ നരേന്ദ്ര ട്രോമ ഏജൻസി ആയെന്ന് കോൺഗ്രസ്; നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധം ശക്തം

തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലും ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

MediaOne Logo

Web Desk

  • Published:

    22 Jun 2024 1:15 AM GMT

Congress says that NTA has become Narendra Trauma Agency
X

ന്യൂഡൽഹി: നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. എൻടിഎ ഏജൻസി നരേന്ദ്ര ട്രോമ ഏജൻസിയായി മാറിയിരിക്കുന്നു എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലും ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ചോർന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹി, ഹരിയാന, ബീഹാർ, യു. പി. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ടെലിഗ്രാമിലൂടെ പ്രചരിച്ചിരുന്നു. ചില കോച്ചിംഗ് സെന്ററുകൾക്ക് ചോദ്യപേപ്പർ ചേർന്നതിൽ പങ്കുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ ചൊവ്വാഴ്ച നടക്കാനിരുന്ന സിഎസ്‌ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ടെന്നാണ് എൻടിഎയുടെ വിശദീകരണം.

TAGS :

Next Story