Quantcast

ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ശക്തമാക്കി കോൺഗ്രസ്

ഇവിഎം ക്രമക്കേട് ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ്‌ പരാതി നൽകും

MediaOne Logo

Web Desk

  • Published:

    9 Oct 2024 12:58 AM GMT

ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ശക്തമാക്കി കോൺഗ്രസ്
X

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ശക്തമാക്കി കോൺഗ്രസ്. ഇവിഎം ക്രമക്കേട് ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ്‌ പരാതി നൽകും.

ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ വോട്ടിങ് മെഷീനിൽ കൃത്രിമത്വം നടന്നു എന്നാണ് കോൺഗ്രസ്‌ ആരോപണം.വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയമുന്നയിക്കുന്നു.

ഹരിയാനയിലെ നേതാക്കൾ നിരവധി പരാതികളാണ് ഉന്നയിച്ചിട്ടുള്ളത് എന്നും കോൺഗ്രസ്‌ വക്താവ് ജയ്റാം രമേശ്‌ ആരോപിച്ചു.ഈ പരാതികൾ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കാനാണ് എഐസിസി തീരുമാനം. മൂന്ന് ജില്ലകളിലെ ഇവിഎമ്മുകളെ പറ്റി പാർട്ടിക്ക് വളരെ ഗുരുതരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി.പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന നേതൃതലത്തില്‍ അഴിച്ചുപണി നടത്താന്‍ ദേശീയ നേതൃത്വം തയാറാകാണമെന്നുമാണ് കുമാരി സെല്‍ജ ആവശ്യപ്പെട്ടു.വരും ദിവസങ്ങളിൽ കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story