Quantcast

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉത്തർപ്രദേശിൽ ബിജെപിയോട് അധികാരമൊഴിയാൻ ആവശ്യപ്പെട്ട് കോൺഗ്രസ് റാലി

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ റാലി നടത്തുന്നതിലൂടെ കോൺഗ്രസ് മറ്റുചിലത് കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    7 Aug 2021 3:55 PM GMT

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉത്തർപ്രദേശിൽ ബിജെപിയോട് അധികാരമൊഴിയാൻ ആവശ്യപ്പെട്ട് കോൺഗ്രസ് റാലി
X

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെതിരേ പോർമുഖം തുറന്ന് ഉത്തർപ്രദേശ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ വാർഷിക ദിനമായ ഓഗസ്റ്റ് ഒമ്പതിന് ഉത്തർപ്രദേശിലെ 403 നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് റാലി നടത്തും. വിലക്കയറ്റം, തൊഴില്ലായ്മ, കർഷക പ്രശ്‌നങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന തകർച്ച എന്നിവ ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് റാലി. 'ബിജെപി ഗഡ്ഡി ഛോഡോ' (ബിജെപി അധികാരമൊഴിയുക) എന്നതാണ് റാലിയുടെ മുദ്രാവാക്യം.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ റാലി നടത്തുന്നതിലൂടെ കോൺഗ്രസ് മറ്റുചിലത് കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. പാർട്ടിയുടെ കരുത്ത് തെളിയിക്കുക, തെരഞ്ഞെടുപ്പിന് മുമ്പ് ദുർബലമായ പാർട്ടിയുടെ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുക, തെരഞ്ഞെടുപ്പ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥികൾക്ക് കൂടുതൽ ജനശ്രദ്ധ നൽകുക. അത് മുന്നിൽകണ്ട് റാലിയുടെ സംഘാകരിൽ വിവിധ മണ്ഡലങ്ങളിലെ മുഖ്യചുമതല ആ മണ്ഡലങ്ങളിൽ കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്ന സ്ഥാനാർഥികൾക്ക് നൽകിയിട്ടുണ്ട്.

ഓരോ മണ്ഡലത്തിലും അഞ്ച് കിലോമീറ്ററായിരിക്കും റാലി സംഘടിപ്പിക്കുക. തെരെഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉത്തർപ്രദേശ് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ വലിയ അഴിച്ചുപണി അവസാനഘട്ടത്തിലാണ്. പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്തെ 823 ബ്ലോക്കിലും 25 അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിച്ചു. നിലവിൽ ആകെ ബ്ലോക്ക് ഭാരവാഹികളുടെ എണ്ണം 20,575 ആണ്. കൂടാതെ സംസ്ഥാനത്തെ 8,134 ന്യായ പഞ്ചായത്തിലും കോൺഗ്രസിന്റെ മേധാവിത്വവും അവർ ലക്ഷ്യം വയ്ക്കുന്നു.

പ്രിയങ്ക ഗാന്ധിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാനത്ത് ബിജെപി ശക്തമായ പോരാട്ടം നടത്തുമെന്ന് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു അറിയിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഉത്തർപ്രദേശിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ തിരിച്ചുവന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഗതിവേഗം കൂട്ടും.

TAGS :

Next Story