വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര
പ്രധാനമന്ത്രിയുടെ നിഷേധാത്മകവും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണം ഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പവന്‍ ഖേര
ഡല്‍ഹി: വൻ ഭൂരിപക്ഷത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര.അതിനൊരു സംശയമില്ല. പ്രധാനമന്ത്രിയുടെ നിഷേധാത്മകവും ഭിന്നിപ്പിക്കുന്നതുമായ പ്രചാരണം ഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ വിജയമുറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ എം.എൽ.എമാരോടും ബെംഗളൂരുവിലെത്താൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ ജാഖു ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പുറത്തും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മികച്ച ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്. ചിത്താപൂര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക് ജനവിധി തേടിയത്.
കോണ്‍ഗ്രസ് 114 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 77 സീറ്റുകളിലും ജെ.ഡി.എസ് 29 സീറ്റിലും മറ്റുള്ളവര്‍ നാലു സീറ്റുകളിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.
Adjust Story Font
16