Quantcast

പരാമർശത്തിൽ മോദി മാപ്പ് പറയണം; ഹിന്ദു ദൈവങ്ങളെ പത്ര അവഹേളിക്കുന്നുവെന്ന് സുപ്രിയ ശ്രീനേത്

ജഗന്നാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്നായിരുന്നു പാത്രയുടെ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2024-05-21 11:37:30.0

Published:

21 May 2024 10:59 AM GMT

Sambit Patra, supriya sreeneth
X

പുരിയില്‍ നടന്ന ബി.ജെ.പി റോഡ് ഷോയില്‍ നരേന്ദ്ര മോദിക്കൊപ്പം സംബിത് പത്ര, കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്

ഡൽഹി: ബി.ജെ.പി നേതാവ് സംബിത് പത്രയുടെ പരാമർശം ആയുധമാക്കി കോൺഗ്രസ്. ഭഗവാൻ ജഗന്നാഥനെ പ്രധാനമന്ത്രിയുടെ ഭക്തനെന്ന് വിളിച്ച സംബിത് പത്ര ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത്. മോദി ഭക്തിയാൽ നേതാക്കൾ ബോധമില്ലാത്തവരാകുന്നു. നാക്കു പിഴയെന്ന് പറഞ്ഞ് ലഘൂകരിക്കുന്നത് എങ്ങിനെയാണ്? മോദി മാപ്പ് പറയണമെന്നും സുപ്രിയ ശ്രീനേത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വിവാദ പരാമർശവുമായി സംബിത് പത്ര എത്തിയത്. ജഗന്നാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്നായിരുന്നു പാത്രയുടെ പരാമർശം. ഭുവനേശ്വറിൽ ഒഡിഷ സംസ്‌കാരത്തെ കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. വിവാദമായതോടെ നാക്കുപിഴയാണെന്ന വിശദീകരണവുമായി പത്ര രംഗത്തെത്തി.

നരേന്ദ്ര മോദി പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സംബിത് പത്രയുടെ പരാമർശം. പുരിയിൽ ഭഗവാൻ ശ്രീജഗന്നാഥനോട് പ്രാർഥിച്ചുവെന്നും അവന്റെ അനുഗ്രഹങ്ങൾ എന്നും നമ്മൾക്കു മേലുണ്ടാകട്ടെയെന്നുമാണ് സന്ദർശനത്തിനു ശേഷം മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പുരോഗതിയുടെ പുത്തൻ ഉയരങ്ങളിലേക്ക് അവൻ നമ്മെ നയിക്കട്ടെയെന്നും മോദി കുറിച്ചു.

പുരി ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കൂടിയാണ് സംബിത് പത്ര. കഴിഞ്ഞ ദിവസം പത്രയ്‍ക്കൊപ്പം മോദി റോഡ് ഷോ നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പത്രയുടെ വിവാദ പരാമർശം.

ലക്ഷക്കണക്കിനു പേർ മോദിയെ കാണാനായി ഇവിടെ എത്തിയിട്ടുണ്ടെന്ന് പത്ര പറഞ്ഞു. ''ജഗന്നാഥനും മോദിയുടെ ഭക്തനാണ്. നമ്മളെല്ലാവരും മോദി കുടുംബാംഗങ്ങളാണ്. വികാരങ്ങൾ നിയന്ത്രിക്കാൻ എനിക്കാകുന്നില്ല. എല്ലാ ഒഡിഷക്കാരുടെയും ചരിത്രദിനമായിരിക്കും ഇന്ന്.''-ഇങ്ങനെയായിരുന്നു പത്രയുടെ പരാമർശം.

അഭിപ്രായപ്രകടനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെ വികാരമാണ് സംബിത് പത്ര വ്രണപ്പെടുത്തിയതെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ(ബി.ജെ.ഡി) നേതാവുമായ നവീൻ പട്‌നായിക് പ്രതികരിച്ചു. ജഗന്നാഥൻ പ്രപഞ്ചത്തിന്റെ മൊത്തം ദൈവമാണ്. മഹാപ്രഭുവിനെ ഒരു മനുഷ്യന്റെ ഭക്തനെന്നു പറയുന്നത് അവഹേളനമാണ്. കോടിക്കണക്കിനു വരുന്ന ജഗന്നാഥ ഭക്തരുടെയും ലോകമെങ്ങുമുള്ള ഒഡിഷക്കാരുടെയും വികാരം വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും പട്‌നായിക് വിമർശിച്ചു.

TAGS :

Next Story