Quantcast

'ആർ.എസ്.എസ് ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുക്കും'; കർണാടകയിൽ കോൺഗ്രസ് രണ്ടക്കം കടക്കുമെന്ന് ഡി.കെ ശിവകുമാർ

കർണാടകയിൽ ബി.ജെ.പി 25 സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    2 Jun 2024 11:11 AM GMT

Congress ministers again push for three more deputy CMs in Karnataka
X

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് തകർന്നടിയുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. 28 സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസ് മൂന്നിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത സൂം മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

136 സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പറഞ്ഞത്. അത് യാഥാർഥ്യമായി. കോൺഗ്രസ് ആഭ്യന്തര സർവേ നടത്തിയിട്ടുണ്ട്. രണ്ടക്ക സംഖ്യയിലുള്ള സീറ്റുകൾ ഇത്തവണ നേടും. ആർ.എസ്.എസ് ശക്തികേന്ദ്രമായ ധാർവാഡിലും ദക്ഷിണ കന്നഡയിലുമടക്കം കോൺഗ്രസ് വിജയിക്കുമെന്നാണ് പ്രവർത്തകർ നൽകിയ റിപ്പോർട്ട് എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ബി.ജെ.പി 25 സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

  • ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
  • ഇന്ത്യ ടി.വി- സി.എന്‍.എക്‌സ്: എന്‍.ഡി.എ(19-25), കോണ്‍ഗ്രസ് (4-8)
  • ജന്‍കി ബാത്ത്: എന്‍.ഡി.എ(21-23), കോണ്‍ഗ്രസ്(5-7)
  • റിപ്പബ്ലിക്- പി മാര്‍ക്: എന്‍.ഡി.എ(22), കോണ്‍ഗ്രസ്(6)
  • എ.ബി.പി- സി വോട്ടര്‍: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
  • ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്‌സ്: എന്‍.ഡി.എ(23), കോണ്‍ഗ്രസ്(5)

TAGS :

Next Story