ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരുമായി കൈകോർക്കും: സോണിയ ഗാന്ധി
മോദിയുടെ ഇന്നത്തെ പ്രസ്താവനകള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അവഗണിക്കുകയോ അല്ലെങ്കിൽ ഈ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള തന്ത്രമാണിതെന്നും കുറ്റപ്പെടുത്തി
സോണിയ ഗാന്ധി
ഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായും കൈകോർക്കുമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ സർക്കാരും നിയമനിർമ്മാണ സഭയെയും എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും വ്യവസ്ഥാപിതമായി തകർക്കുകയാണെന്നും അവരുടെ പ്രവർത്തനങ്ങൾ ജനാധിപത്യത്തോടുള്ള ആഴത്തിൽ വേരൂന്നിയ അവഗണനയാണ് കാണിക്കുന്നതെന്നും സോണിയ ദ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും നേതാക്കളിൽ നിന്ന് വർധിച്ചുവരുന്ന വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും വേലിയേറ്റത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും ഒരിക്കൽ പോലും സമാധാനത്തിനോ ഐക്യത്തിനോ വേണ്ടി ആഹ്വാനം ചെയ്യുകയോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്‌തിട്ടില്ലെന്നും സോണിയ ആരോപിച്ചു.മതപരമായ ഉത്സവങ്ങൾ മറ്റുള്ളവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള അവസരമായി മാറിയിരിക്കുന്നു . സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള അവസരങ്ങള്‍ അകലെയായിക്കൊണ്ടിരിക്കുകയാണ്. ജാതി,മതം,ഭക്ഷണം, ലിംഗം അല്ലെങ്കില്‍ ഭാഷയുടെ പേരിലാണ് ഭീഷണിയും വിവേചനവുമുള്ളതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ഇന്നത്തെ പ്രസ്താവനകള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അവഗണിക്കുകയോ അല്ലെങ്കിൽ ഈ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള തന്ത്രമാണിതെന്നും കുറ്റപ്പെടുത്തി. നിശ്ശബ്ദത കൊണ്ട് രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും സോണിയ പറഞ്ഞു. ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുന്നതിനാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ അതിന്‍റെ ഗൗരവമേറിയ കടമ കോൺഗ്രസ് മനസ്സിലാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16