Quantcast

തെരഞ്ഞെടുപ്പ് അവലോകനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.

MediaOne Logo

Web Desk

  • Published:

    17 Dec 2023 8:18 AM

What is the future of congress in Loksabha election
X

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും തിരിച്ചടി നേരിട്ടു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ഭരണം നേടാനായത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. രാജ്യത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാവും. പാർലമെന്റിലെ അതിക്രമവും മധ്യപ്രദേശിലെയും രാജസ്ഥാനിലെ നേതൃമാറ്റവും പ്രവർത്തകസമിതി ചർച്ച ചെയ്യും.

TAGS :

Next Story