ഡല്‍ഹിയില്‍ നിർമാണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി
എന്നാൽ, പൊടിമലിനീകരണം തടയാനുള്ള പതിനാലിന മാർഗരേഖ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്ന് പരിസ്‌ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു
ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നിർമാണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി സർക്കാർ. എന്നാൽ, പൊടിമലിനീകരണം തടയാനുള്ള പതിനാലിന മാർഗരേഖ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്ന് പരിസ്‌ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശിക്കാനുള്ള വിലക്കും നീക്കി. സ്കൂളുകളിൽ ആറാം ക്ലാസുകൾ മുതൽ തുറക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം, ഡൽഹിയിലെ വായുഗുണനിലവാരം ഇപ്പോഴും മോശം നിലയിലാണെന്നാണ് കണക്കുകളിൽ നിന്നും മനസിലാക്കുന്നത്.
വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിരുന്നു. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ സ്‌കൂളുകൾ തുറന്നിരുന്നു.എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Adjust Story Font
16