വിവാദ പരാമര്‍ശം; സാം പിത്രോദ രാജിവച്ചു
രാജി കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു
സാം പിത്രോദ
ഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ രാജിവച്ചു. വംശീയ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് രാജി. രാജി കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു. ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരോടും കിഴക്കന്‍ ഇന്ത്യാക്കാരെ ചൈനീസുകാരോടും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സാമിന്‍റെ പരാമര്‍ശമാണ് വിവദമായത്. ഇതിനെ ബിജെപി ആയുധമാക്കിയിരിന്നു. മേയ് 2ന് സ്റ്റേറ്റ്സ്മാന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദപരാമര്‍ശം. രാഹുൽ ഗാന്ധിയുടെ ഉപദേശകനാണ് സാം പിത്രോദ.
"ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിർത്താൻ കഴിയും. ഇവിടെ കിഴക്ക് ആളുകൾ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകൾ വെളുത്തവരും തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയുമാണ് . അതൊന്നും ഒരു വിഷയമല്ല, നമ്മളെല്ലാവരും സഹോദരീസഹോദരന്‍മാരാണ്'' പിത്രോദ അഭിമുഖത്തില്‍ പറയുന്നു.
ദക്ഷിണേന്ത്യക്കാരെ അപമാനിച്ച പിത്രോദ രാഹുലിന്റെ സുഹൃത്തെന്ന് നരേന്ദ്രമോദി പരിഹസിച്ചിരുന്നു. അദാനിയെയും അംബാനിയെയും നിരന്തരം വിമർശിക്കുന്ന കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്തെന്നും ബിജെപി വിമർശിച്ചു.
അതേസമയം അദാനിയെയും അംബാനിയെയും കുറിച്ച് രാഹുൽ ഗാന്ധി സംസാരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി രംഗത്തുവന്നു. രാജ്യത്തെ സ്വത്തുക്കളിൽ ഭൂരിഭാഗവും മോദി ചില കോടീശ്വരന്മാർക്ക് നൽകുകയാണ്. ഇത് ജനം കാണുന്നുണ്ട്. രാഹുലിനെ രാജകുമാരൻ എന്ന് വിളിച്ച് പരിഹസിക്കുന്ന മോദി രാഹുൽ രാജകുമാരനാണെന്ന് മനസിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു.
Adjust Story Font
16