Quantcast

'കട ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുത്'; വിവാദ കാവഡ് യാത്രാ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

യു.പി, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് കോടതിയുടെ നോട്ടീസ്

MediaOne Logo

Web Desk

  • Updated:

    2024-07-22 08:18:09.0

Published:

22 July 2024 7:59 AM GMT

Kanwar Yatra , Supreme Court Pauses Kanwar Yatra  Order,breaking news,കാവഡ് യാത്ര,യു.പി സര്‍ക്കാര്,യോഗി ആദിത്യനാഥ്,സുപ്രിംകോടതി
X

ന്യൂഡൽഹി: വിവാദമായ കാവഡ് യാത്ര ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി. ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ് സർക്കാറുകളുടെ ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തത്.കടയുടമകൾ കടക്ക് മുന്നിൽപേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവാണ് സ്റ്റേ ചെയ്തത്. കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു.

ഇരു സർക്കാറുകൾക്കും സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.ഉത്തരവ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് APCR നൽകിയ ഹരജിയിലായാണ് സുപ്രിംകോടതി നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

കടയുടമകൾ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരാഖണ്ഡ്, യുപി സർക്കാറുകൾ പിന്നാലെ ഉജ്ജയിൻ മുനിസിപ്പൽ ബോഡിയും കടയുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.കടയുടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു.ആദ്യതവണ നിയമം ലംഘിച്ചാൽ 2000 രൂപ പിഴയും ഉത്തരവ് ലംഘിച്ചാൽ 5,000 രൂപയും പിഴ അടയ്ക്കേണ്ടിവരുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ അറിയിച്ചു.

യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയര്‍ന്നത്. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.

'മനുഷ്യത്വം' എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു ബോളിവുഡ് താരം സോനു സൂദിന്‍റെ പ്രതികരണം. എക്സിലൂടെയാണ് സോനു സൂദ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകൾക്കും മുന്നിൽ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്.

TAGS :

Next Story