ആഡംബര കപ്പലിൽ 66 പേർക്ക് കോവിഡ്; കപ്പൽ മുംബൈയിലേക്ക് തിരിച്ചു
2000 ത്തോളം യാത്രക്കാരുമായി പുതുവത്സര പാർട്ടിയിൽ പങ്കെടുക്കുന്നതിനായിരുന്നു കപ്പൽ ഗോവയിലെത്തിയത്
മുംബൈ-ഗോവ ആഡംബര കപ്പലായ കൊർഡേലിയയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 66 ആയി. 2000 ത്തോളം യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് കപ്പൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കപ്പൽ മോർമുഗാവോ ക്രൂയിസ് ടെർമിനലിൽ നിർത്തിയിടുകയായിരുന്നു. തുടർന്ന് കപ്പലിലെ മറ്റ് യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
പോസറ്റീവായ യാത്രക്കാരിൽ ചിലർ ഗോവയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറാൻ തയാറാകാത്തതിനാലാണ് കപ്പൽ മുംബൈയിലേക്ക് തിരിച്ചുപോകാൻ നിർദേശം നൽകിയത്. ചിലർ ഗോവയിലെ കോവിഡ് സെന്ററിലേക്ക് മാറിയിട്ടുണ്ട്. 595 ജീവനക്കാരും 1471 യാത്രക്കാരുമായി പുതുവത്സര പാർട്ടിയിൽ പങ്കെടുക്കുന്നതിനായിരുന്നു കപ്പൽ ഗോവയിലെത്തിയത്. നേരത്തെ ഷാറൂഖ് ഖാന്റെ മകന് ആര്യൻഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊർഡേലിയ ആഡംബര കപ്പൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
Adjust Story Font
16