കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ ഏഴുദിവസത്തേക്ക് അടച്ചിടും
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട ജില്ലകയിലായി മൂന്ന് ഡെൽറ്റ പ്ലസ് വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഡെൽറ്റ പ്ലസ് ആശങ്കയിൽ പത്തനംതിട്ടയിൽ ജാഗ്രത ശക്തമാക്കി. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും. ഇന്നുമുതൽ ഏഴുദിവസത്തേക്കാണ് അടച്ചിടുക.
ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും കർശനമായി ക്വാറന്റൈൻ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ ശേഷം രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച 65കാരിക്കായിരുന്നു രോഗം. പിന്നാലെ മധ്യപ്രദേശില്‍ നാലുപേരിലും മഹാരാഷ്ട്രയില്‍ 21 പേരിലും സ്ഥിരീകരിച്ചു.
Adjust Story Font
16