Quantcast

പ്രതിദിന കോവിഡ് കേസുകള്‍ അടുത്ത ആഴ്ചയോടെ പതിനായിരത്തിലെത്തുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

കേരളത്തിലും മഹാരാഷ്ട്രയിലും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    9 Jun 2022 12:58 AM GMT

പ്രതിദിന കോവിഡ് കേസുകള്‍ അടുത്ത ആഴ്ചയോടെ പതിനായിരത്തിലെത്തുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
X

ഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക. പ്രതിദിന കേസുകൾ അടുത്ത ആഴ്ചയോടു കൂടി പതിനായിരത്തിലേക്കെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

കേരളത്തിലും മഹാരാഷ്ട്രയിലും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന ഊർജമാക്കാൻ നിർദേശം നൽകിയേക്കും. ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുകയാണെങ്കിൽ നിയന്ത്രണമേർപ്പെടുത്താനാണ് നിർദേശം. ചില സംസ്ഥാനങ്ങളിൽ മാത്രമുള്ള രോഗവ്യാപനം നാലാം തരംഗമായി കാണാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

അതേസമയം കേരളത്തില്‍ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ 2000ന് മുകളിലെത്തി. ഇന്നലെ 2,193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് കൂടുതൽ രോഗികൾ. ഇന്നലെ 5 കോവിഡ് മരണവും സ്ഥിരീകരിച്ചു . സസ്ഥാനത്ത് കോവിഡ് കേസുകൾ പതിനായിരം കടന്നു. കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും പരിശോധനയും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

TAGS :

Next Story