ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റിയയച്ച കഫ് സിറപ്പുകളിൽ ഹാനികരമായ പദാർത്ഥമുണ്ടെന്ന് കേന്ദ്രം
ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം പാർലമെൻറിൽ മറുപടി നൽകിയത്
Cough syrup
ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിലേക്ക് കയറ്റിയയച്ച കഫ് സിറപ്പുകളിൽ ഹാനികരമായ പദാർത്ഥം കണ്ടെത്തിയെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് സിറപ്പുകളിൽ ജീവന് ഹാനികരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. മാരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ കഫ് സിറപ്പുകളിലാണ് ഹാനികരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. കമ്പനിക്കെതിരെ ക്രിമിനൽ നിയമ നടപടികൾ എടുത്തു വരുന്നതായും സർക്കാർ അറിയിച്ചു. ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഇരുപതോളം കുട്ടികൾ ഉസ്‌ബെക്കിസ്ഥാനിൽ മരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം പാർലമെൻറിൽ മറുപടി നൽകിയത്.
Cough syrups shipped to Uzbekistan contain harmful substance, Center says
Next Story
Adjust Story Font
16