'വർക്ക്' വോട്ടാക്കി മാറ്റാനായില്ല- കോൺഗ്രസിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രിയങ്ക
നാലു വർഷംമുൻപാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പുനരുജ്ജീവനദൗത്യം രാഹുൽ ഗാന്ധി പ്രിയങ്കയെ ഏൽപിക്കുന്നത്
പ്രവർത്തനങ്ങളെല്ലാം വോട്ടാക്കി മാറ്റാനായില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലും പഞ്ചാബിലും അടക്കമുള്ള കോൺഗ്രസിന്റെ പരാജയത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ട് പരമപ്രധാനമാണ്. നമ്മുടെ പ്രവർത്തകരും നേതാക്കളും ഏറെ അധ്വാനിക്കുകയും സംഘടനയെ കെട്ടിപ്പടുക്കുകയും ജനകീയ പ്രശ്‌നങ്ങൾക്കു വേണ്ടി പോരാടുകയുമെല്ലാം ചെയ്തു. എന്നാൽ, ആ അധ്വാനങ്ങൾ വോട്ടാക്കി മാറ്റാനായില്ല. യു.പിയുടെയും പൊതുസമൂഹത്തിന്റെയും അഭിവൃദ്ധിക്കുവേണ്ടി പോസിറ്റീവ് അജണ്ടയാണ് കോൺഗ്രസ് പിന്തുടരുന്നത്. പൂർണ ഉത്തരവാദിത്തത്തോടെ പോരാട്ടത്തിനു സജ്ജമായ പ്രതിപക്ഷത്തിന്റെ ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രിയങ്ക അറിയിച്ചു.
लोकतंत्र में जनता का मत सर्वोपरि है। हमारे कार्यकर्ताओं और नेताओं ने मेहनत की, संगठन बनाया, जनता के मुद्दों पर संघर्ष किया। लेकिन, हम अपनी मेहनत को वोट में तब्दील करने में कामयाब नहीं हुए।
— Priyanka Gandhi Vadra (@priyankagandhi) March 10, 2022
कांग्रेस पार्टी सकारात्मक एजेंडे पर चलकर उप्र की बेहतरी व जनता की भलाई के लिए…1/2
നാലു വർഷങ്ങൾക്കുമുൻപാണ് ഉത്തർപ്രദേശിൽ പാർട്ടിയുടെ പുനരുജ്ജീവന ദൗത്യം രാഹുൽ ഗാന്ധി പ്രിയങ്കയെ ഏൽപിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രിയങ്ക യു.പിയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയും പ്രചാരണപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ തവണ നേടിയ ആകെ ഏഴ് സീറ്റിൽ അഞ്ചും നഷ്ടപ്പെട്ട് രണ്ട് സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. വോട്ട്‌ഷെയർ 2.5ലേക്ക് ചുരുങ്ങുകയും ചെയ്തു.
Summary: "Couldn't Convert Work Into Votes": Priyanka Gandhi On Congress poor performance
Adjust Story Font
16