Quantcast

ചെരുപ്പുകളുടെയും വസ്ത്രങ്ങളുടെയും വില വർധിക്കും ; ജിഎസ്ടി നിരക്കിൽ വലിയ മാറ്റം

അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക.

MediaOne Logo

Web Desk

  • Published:

    18 Sep 2021 11:51 AM GMT

ചെരുപ്പുകളുടെയും വസ്ത്രങ്ങളുടെയും വില വർധിക്കും ; ജിഎസ്ടി നിരക്കിൽ വലിയ മാറ്റം
X

1000 രൂപയിൽ താഴെ വിലയുള്ള ചെരുപ്പുകൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും ജിഎസ്ടി നിരക്ക് വർധിപ്പിക്കും. ഇന്നലെ ലഖ്നൗവിൽ ചേർന്ന ജിഎസ്ടി കൗൺസിലാണ് നികുതി വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അഞ്ച് മുതൽ പന്ത്രണ്ട് ശതമാനം വരെയാണ് നിരക്ക് വർധവ് ഉണ്ടാകുന്നത്. ജിഎസ്ടി വർധിപ്പിക്കുന്നതോടെ വില വർധിക്കാൻ സാധ്യതയുണ്ട്. നേരത്തേ എടുത്ത തീരുമാനമായിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നുവെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക.

കൂടാതെ അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ 20 ലക്ഷം രൂപ വരെ വിറ്റു വരവുള്ള ഇഷ്ടിക ചൂളകളുടെ ജിഎസ്ടി നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇൻപുട്ട് ടാക്സ് ക്രഡിറ്റുകൾ ഇല്ലാതെ ആറ് ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. ഓൺലൈൻ ഭക്ഷണ വിതരണ കമ്പിനികളായ സ്വിഗിയേയും സൊമാറ്റോയെയും ജിഎസ്ടി പരിധിയിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു.

മരുന്ന് ഉൾപ്പടെയുള്ള കോവിഡ് ആവശ്യവസ്തുക്കളെ കോവിഡ് പരിധിയിൽ ഉൾപ്പെടുത്താത്ത തീരുമാനം ഈ വർഷം ഡിസംബർ 31 വരെ നീട്ടാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story