ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടുകൾ എണ്ണിത്തുടങ്ങി
ഒമ്പത് മണിയോടെ ട്രെന്റുകൾ അറിയാൻ സാധിക്കും
കോഴിക്കോട്: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഇ.വി.എം എണ്ണിത്തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ആദ്യ റൗണ്ട് പൂർത്തിയാകും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ അറിയാൻ സാധിക്കും. സ്ഥാനാർഥികളെല്ലാം ഉറച്ച വിജയപ്രതീക്ഷയിലാണ്.
ആദ്യ അരമണിക്കൂറിൽ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന നൽകാൻ കഴിയുമെന്ന് എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കലക്ടർ മീഡിയവണിനോട് പറഞ്ഞു.
പരമാവധി വേഗം വോട്ട് എണ്ണുന്ന രീതിയിലാണ് ക്രമീകരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ മീഡിയവണിനോട് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് മൂന്ന് റൗണ്ട് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രതീക്ഷ. 303 സീറ്റുകൾ വിജയിച്ചാണ് എൻ.ഡി.എ 2019ൽ തുടർഭരണം നേടിയത്.
Adjust Story Font
16